Latest NewsNewsTechnology

ഡിജിറ്റൽ സിഗ്നേച്ചർ തയ്യാറാക്കാൻ ഇനി വളരെ എളുപ്പം! ഇക്കാര്യങ്ങൾ അറിയാം

സർക്കാർ രേഖകൾ പോലും ഇന്ന് ഡിജിറ്റലായി ലഭിക്കുന്നതാണ്

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിലാണ് നാം ഓരോരുത്തരും താമസിക്കുന്നത്. സർക്കാർ രേഖകൾ പോലും ഇന്ന് ഡിജിറ്റലായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് ഡിജിറ്റൽ സിഗ്നേച്ചർ. പല ഘട്ടങ്ങളിലും ഇന്ന് ഡിജിറ്റൽ സിഗ്നേച്ചർ ആവശ്യമായി വരാറുണ്ട്. അതിനാൽ, ഡിജിറ്റലി ഒപ്പ് രേഖപ്പെടുത്താൻ പഠിക്കേണ്ടത് അനിവാര്യമാണ്. സുരക്ഷിതമായും സുഗമമായും ഡിജിറ്റൽ ഒപ്പ് എങ്ങനെ ക്രിയേറ്റ് ചെയ്യണമെന്ന് പരിചയപ്പെടാം.

വിൻഡോസ് 10/11

  • സെറ്റിംഗ്സിൽ നിന്ന് അക്കൗണ്ട്സ് തിരഞ്ഞെടുക്കുക.
  • സൈൻ ഇൻ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പിക്ചർ പാസ്‌വേഡ് അല്ലെങ്കിൽ പിൻ ഇതിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.
  • സിഗ്നേച്ചർ ഇമേജ് അല്ലെങ്കിൽ പിൻ ക്രിയേറ്റ് ചെയ്യുന്നതിനുള്ള തുടർനടപടികൾ പിന്തുടരുന്നതോടെ ഡിജിറ്റൽ ഒപ്പ് പൂർത്തിയാകും.
  • സപ്പോർട്ടിംഗ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇലക്ട്രോണിക്സ് രേഖയിൽ ഒപ്പിടാം.

ആപ്പിൾ ഐഒഎസ്/ഐപാഡ്ഒഎസ്

  • സെറ്റിംഗ്സിൽ പോകുക.
  • Touch id and passcode അല്ലെങ്കിൽ face id and passcode ഇതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക.
  • രേഖയിൽ ഒപ്പിടുന്നതിന് ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേഷ്യൽ ഐഡി ഒരുക്കുക.

shortlink

Post Your Comments


Back to top button