KeralaMollywoodLatest NewsNewsEntertainment

ചന്ദ്രനിൽ പോയ ആള്‍ ഏത് വണ്ടിയിലാണ് തിരിച്ചുവരുന്നത്? പോയ റോക്കറ്റിനെ തള്ളാന്‍ പോലും അവിടെ ഒരാളില്ല: ഷൈന്‍ ടോം ചാക്കോ

കത്താതെയാണ് അത് തിരിച്ചെത്തുന്നത് എങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിന്ന് ഇത്ര സന്നാഹം

ഭൂമി ഉരുണ്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

read also:  ‘ബാറില്‍നിന്ന് മദ്യപിച്ച് വരുന്നവര്‍ക്കെതിരേ നടപടി എടുക്കരുത്’, വിചിത്ര ഉത്തരവ് പിന്‍വലിച്ച് മലപ്പുറം എസ്.പി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഭൂമി പരന്നതാണോ ഉരുണ്ടതാണോ എന്ന് പറയാന്‍ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ? ഫോട്ടോ പോലും എടുക്കാന്‍ പറ്റില്ല. ഭൂമി ഉരുണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാണുന്ന കാര്യങ്ങളല്ലേ നമ്മള്‍ വിശ്വസിക്കൂ. ഭൂമിയെ വട്ടത്തില്‍ കാണണമെങ്കില്‍ എത്ര ദൂരം പോകേണ്ടതായി വരും. അവിടെ പോയി ആര് ഫോട്ടോ എടുക്കാനാണ്. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണ്.

ഭൂമിയില്‍ നിന്ന് ഒരു റോക്കറ്റ് വിടണമെങ്കില്‍ എത്ര ചെലവുണ്ടെന്ന് അറിയാമോ? ഇവിടെ നിന്ന് പോകുന്ന റോക്കറ്റ് അവിടെ എത്തുമ്പോള്‍ ഒരു തുമ്പ് മാത്രമാണ് ഉണ്ടാവുക. ആ തുമ്പ്‍ ആരാണ് അവിടെ നിന്ന് ഇങ്ങോട്ടേക്ക് തിരിച്ചുവിടുന്നത്?. ആ പോയ ആള്‍ പിന്നെ ഏത് വണ്ടിയിലാണ് തിരിച്ചുവരുന്നത്? എത്ര വലിയ സന്നാഹത്തിലാണ് റോക്കറ്റ് ചന്ദ്രനില്‍ എത്തിക്കുന്നത്?. ഭൂമിയുടെ ഭ്രമണപഥം ഭേദിച്ച്‌ ചന്ദ്രനില്‍ എത്തുമ്പോഴേക്കും അത് വളരെ ചെറുതായിരിക്കും. പിന്നെ അത് തള്ളാന്‍ പോലും ഒരാളില്ല. അവിടെ നിന്ന് എന്ത് പ്രഷറിലാണ് അത് തിരിച്ചെത്തുക?.

കത്താതെയാണ് അത് തിരിച്ചെത്തുന്നത് എങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിന്ന് ഇത്ര സന്നാഹം. അതേ ഐഡിയ തന്നെ ഇവിടെ നിന്ന് ഉപയോഗിച്ചാല്‍ പോരെ?. ഇവരുടെ ഈ പൊറോട്ട കഥ നമ്മളല്ലാതെ മറ്റാരെങ്കിലും വിശ്വസിക്കുമോ? രണ്ട് പേര് അവിടെ എത്തിയിട്ട് ആദ്യം നീല്‍ ആംസ്‌ട്രോങ്‌ അവിടെ കാലുകുത്തി എന്നു പറയുമോ? രണ്ടുപേരും ഒന്നിച്ചല്ലേ എത്തിയത്. രണ്ടു വണ്ടിക്കാണോ? എന്തൊരു പൊട്ടക്കഥയാണ്. പിന്നീട് ആരും പോയിട്ടില്ലല്ലോ. അന്ന് അങ്ങനെ പോയെങ്കില്‍ ഇന്ന് ബസ്സിന് ആളെ കൊണ്ടുപോകാമായിരുന്നല്ലോ.’ – ഷൈന്‍ ടോം ചാക്കോ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button