KeralaLatest NewsNews

സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താണ്? ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും തമ്മിത്തല്ലണോ? – ചോദ്യവുമായി വിവേക് ഗോപൻ

അയോദ്ധ്യാ രാമാ പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞിട്ടും അതിന്റെ ചർച്ചകൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ അയോദ്ധ്യാ വിഷയത്തിൽ നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. യഥാർത്ഥത്തിൽ മുകളന്മാർ തകർത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പുനർനിർമ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ഹിന്ദു മുസ്ലിം പ്രശ്നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നുവെന്ന് വിവേക് ഗോപൻ പറയുന്നു.

വിവേക് ഗോപന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാമൻ എന്ന വിശ്വാസം പുലർത്തണമെങ്കിൽ ചിലരുടെ സമ്മതപത്രം വേണമത്രേ. ആരുടെ.. ബഹുമാനപ്പെട്ട സുപ്രീംകോടതി അയോധ്യയിൽ ശ്രീരാമ ക്ഷേത്രമെന്ന് വിധിച്ചത് വിശ്വാസത്തിന്റെ വൈകാരികതയോ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ ആഗ്രഹത്തെ മുൻനിർത്തി ആണോ, ഒരിക്കലുമല്ല… തെളിവുകൾ (സോളിഡ് എവിഡൻസ്) മുൻനിർത്തി തന്നെയാണ്.. ബാബർ എന്ന മുകൾ ഭരണാധികാരിയായ അക്രമകാരി അയോധ്യയിലെ രാമക്ഷേത്രം തകർത്ത് അതിനു മുകളിലാണ് പള്ളി നിർമ്മിച്ചത് എന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്..

മലയാളിയായ കെ കെ മുഹമ്മദ് ഉൾപ്പെടുന്ന ആർക്കിയോളജിക്കൽ വിഭാഗം കോടതി നിർദേശപ്രകാരം വിവിധ ഘട്ടങ്ങളിൽ ഉത്ഖനനം നടത്തിയപ്പോൾ അവിടെ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കൽത്തൂണുകളും വിഗ്രഹങ്ങളും ഹൈന്ദവ ബിംബങ്ങളും ഉൾപ്പെടെ പുരാതന അയോധ്യ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്.. ഇതൊക്കെ അവിടെ പള്ളി പണിഞ്ഞപ്പോൾ മതേതരത്വം പൂത്തു ഉലയാൻ ബാബർ പ്രതിഷ്ഠിച്ചത് അല്ലല്ലോ..

പവിത്രമായിരുന്ന രാമ ക്ഷേത്രം പൊ,ളി,ച്ചു ബാബർ പണിത പള്ളിയുടെ വിളിപ്പേര് പോലും ജന്മസ്ഥൻ മോസ്ക് എന്നറിയപ്പെട്ടു. ആരുടെ ജന്മസ്ഥലം, ബാബർ ജനിച്ചത് അയോധ്യയിൽ അല്ലല്ലോ പ്രവാചകന്മാരോ ഖലീഫമാരോ ആരും തന്നെ അയോധ്യയിൽ ജനിച്ചിട്ടില്ല ജനിച്ചത് രാമൻ തന്നെയാണ്.. മക്ക പോലെ മദീന പോലെ വത്തിക്കാൻ പോലെ തന്നെയാണ് അയോധ്യയും രാമനും. അയോദ്ധ്യ ക്ഷേത്ര വിമോചന പ്രക്ഷോഭം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല, ബാബർ എന്ന് ക്ഷേത്രം പൊളിച്ചോ ആ കാലഘട്ടം മുതൽ തുടങ്ങിയതാണ്..യഥാർത്ഥത്തിൽ മുകളന്മാർ തകർത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പുനർനിർമ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ഹിന്ദു മുസ്ലിം പ്രശ്നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നു.

സ,ത്യ,ത്തി,ൽ നിങ്ങളുടെ പ്രശ്നം എന്താണ്?.. അയോധ്യ തർക്ക വിഷയത്തിൽ പ്രധാന കക്ഷിയായിരുന്ന അൻ,സാരിയുടെ മകനും കുടുംബവും ഉൾപ്പെടെയുള്ളവർ വരെ കോടതിവിധിയെ അംഗീകരിച്ചു, സർവ്വസാധാരണ ജനങ്ങളും പൊതുസമൂഹവും അംഗീകരിച്ചു.. നിങ്ങൾക്ക് എന്താണ് വേണ്ടത്. ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും പാഴ്സിയും തമ്മിൽ തല്ലിത്തീരണോ.. പക്ഷേ നിങ്ങൾ എത്ര തീ കോരി ഇട്ടിട്ടും അത് കത്തുന്നില്ലല്ലോ..കനൽ ഒരു തരി ഒന്നും പോരാ.. കാരണം ആ തീ കെടുത്താനുള്ള ജലം ഒക്കെ ഇപ്പോഴും ഹിന്ദു മഹാസമുദ്രത്തിലുണ്ട്… മനസ്സിലായോ സാറേ..

shortlink

Related Articles

Post Your Comments

Related Articles


Back to top button