KeralaLatest News

സംഗീത പരിപാടിക്കിടയിൽ തിക്കും തിരക്കും മൂലം സംഘർഷം, പെരിന്തല്‍മണ്ണയില്‍ നിരവധിപ്പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം. ജനത്തിരക്കുകാരണം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രകോപിതരായ കാണികള്‍ ടിക്കറ്റ് തുക തിരികെ ചോദിക്കുകയും തുടര്‍ന്ന് സംഘാടകരുമായി വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പിന്നീട് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി.

കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിക്കിലും തിരക്കിലും അകപ്പെട്ടു പലർക്കും പരിക്കേൽക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button