KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കോട്ടയത്ത് ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ ഡ്രൈവർ വൈക്കം സ്വദേശി പ്രഫല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ വെള്ളൂരില്‍ കേരള പേപ്പർ പ്രോഡക്‌ട് ലിമിറ്റഡ് കമ്ബനിയുടെ ഗേറ്റിന് സമീപത്തായി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡില്‍ വച്ചാണ് സംഭവം. കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇറങ്ങി ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ ആളിപടർന്നു.

read also: ഭാര്യക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായി നിയമനം, തലയിണകൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ്

പിറവം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button