ഭര്‍തൃവീട്ടിലെ ഗോവണിക്കമ്പിയില്‍ 22കാരി തൂങ്ങിമരിച്ച നിലയില്‍: കൊലപാതകമെന്ന് സംശയം

രണ്ടരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

തിരുവനന്തപുരം: ഭർത്താവിന്റെ വീട്ടില്‍ 22കാരി മരിച്ച നിലയില്‍. തിരുവനന്തപുരം പനവൂ‌ർ പനയമുട്ടത്താണ് സംഭവം. അഭിരാമി (പാറു) എന്ന യുവതിയെയാണ് വീടിന് പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: എല്ലാ ദിവസവും ജ്ഞാൻവാപിയില്‍ അഞ്ച് തവണ ആരതി നടത്തും: അഭിഭാഷകൻ വിഷ്ണു ശങ്കര്‍

ശരത് (അയ്യപ്പൻ-30) ആണ് അഭിരാമിയുടെ ഭർത്താവ്. രണ്ടരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നരവയസ് പ്രായമുള്ള മകനുണ്ട് ഇവർക്ക്. അഭിരാമിയും ഭർത്താവും തമ്മില്‍ നിരന്തരം കലം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. യുവതിയുടെ മരണം കൊലപാതകമാണോയെന്ന സംശയമുയരുന്നുണ്ട്.

Share
Leave a Comment