Latest NewsIndiaNews

2047ല്‍ വികസിത ഭാരതം ലക്ഷ്യം, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജനക്ക് കീഴില്‍ ആദിവാസി സമൂഹത്തെ എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രത്യേക ഗോത്രങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടി. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വെല്ലുവിളികളെ സര്‍ക്കാര്‍ ധീരമായി നേരിട്ടു. ഗ്രാമവികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ജലവിതരണ പദ്ധതിയിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നുണ്ട്. 78 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് സഹായം നല്‍കി. കര്‍ഷകരെ ശാക്തീകരിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം 4 കോടി കര്‍ഷകര്‍ക്ക് ലഭിച്ചു. പ്രധാനമന്ത്രി കിസാന്‍ യോജനയില്‍ നിന്ന് 11.8 കോടി ആളുകള്‍ക്ക് ധനസഹായം ലഭിച്ചുവെന്നും ധനമന്ത്രി

Read Also: ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: നിര്‍മല സീതാരാമന്‍

എല്ലാ വീട്ടിലും വെള്ളം, എല്ലാവര്‍ക്കും വൈദ്യുതി, ഗ്യാസ്, സാമ്പത്തിക സേവനങ്ങള്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ ആശങ്കകള്‍ പരിഹരിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടു, ഇതുമൂലം ഗ്രാമീണ മേഖലയിലെ ആളുകളുടെ വരുമാനം വര്‍ദ്ധിച്ചു. 2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. ജനങ്ങളെ ശാക്തീകരിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിച്ചുവെന്നും ധനമന്ത്രി

2014ല്‍ പ്രധാനമന്ത്രി മോദി തന്റെ ജോലി തുടങ്ങിയപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹം തന്റെ കര്‍ത്തവ്യം ഏറ്റെടുത്തത്.. പൊതുജനങ്ങള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് പുതിയൊരു ലക്ഷ്യവും പ്രതീക്ഷയും ഉടലെടുത്തിരിക്കുന്നു. പൊതു ജനങ്ങള്‍ ഞങ്ങളെ രണ്ടാം തവണയും തിരഞ്ഞെടുത്തു. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം- സര്‍ക്കാരിന്റെ വിജയതന്ത്രമെന്ന് ധനമന്ത്രി പറഞ്ഞു.

 

shortlink

Post Your Comments


Back to top button