WayanadKeralaLatest NewsNews

മാനന്തവാടിയിൽ ഭീതി വിതച്ച് കാട്ടാന: മയക്കുവെടി വയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കർണാടകയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ഇപ്പോൾ ജനവാസ മേഖല ഇറങ്ങിയിരിക്കുന്നത്

വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നത് അതിസാഹസികമായ ജോലിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നിലവിൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ-വ്യാപാര മേഖലയിലൂടെയാണ് ആന സഞ്ചരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ജനവാസ മേഖലയിൽ വച്ച് ആനയെ മയക്കുവെടി വയ്ക്കാൻ സാധിക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ, പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ആന ജനവാസ മേഖലയിൽ തന്നെ നിൽക്കുന്നതിനാൽ ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടകയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ഇപ്പോൾ ജനവാസ മേഖല ഇറങ്ങിയിരിക്കുന്നത്. അതിനാൽ, ആനയെ തിരികെ കാട്ടിലേക്ക് കയറ്റുന്നതിനായി കർണാടകയുടെ സഹായവും അഭ്യർത്ഥിക്കും. തണ്ണീർ എന്നാണ് ആനയുടെ പേര്. റേഡിയോ കോളർ ഘടിപ്പിച്ചപ്പോഴാണ് ആനയ്ക്ക് തണ്ണീർ എന്ന പേര് നൽകിയത്. ഇന്ന് രാവിലെ മുതൽ തന്നെ വനം വകുപ്പും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കലക്ടർ നടപടികൾ ഏകോപിപ്പിക്കുന്നതാണ്.

Also Read: ‘പിവി ആൻഡ് കമ്പനി’: വീണയ്‌ക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button