Latest News

കാണാതായ 2 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്: അന്വേഷണം ആക്ടീവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: പേട്ടയില്‍ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തലസ്ഥാനത്ത് പൊലീസിന്റെ വ്യാപക പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പേട്ടയില്‍ എത്തി.

Read Also: യുവാക്കളിലെ കാര്‍ഡിയാക് അറസ്റ്റ് : ഈ ലക്ഷണങ്ങള്‍ പ്രത്യേക ശ്രദ്ധിക്കുക

സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുകയാണ്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്.

കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ പറ്റിയുള്ള ചില സൂചനകള്‍ പൊലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. പേട്ട റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്നവരായിരുന്നു.

ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവര്‍ക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്.

ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button