WayanadKeralaLatest NewsNews

കാടിറങ്ങാതെ ബേലൂർ മഗ്‌ന! റേഡിയോ കോളറിൽ നിന്നുളള പുതിയ വിവരങ്ങൾ പുറത്ത്

തുടർച്ചയായ പന്ത്രണ്ടാം ദിവസവും ബേലൂർ മഗ്‌ന വനം വകുപ്പിന് പിടികൊടുത്തിട്ടില്ല

വയനാട്: മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ബേലൂർ മഗ്‌നയുടെ റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. കർണാടക വനമേഖലയിൽ തന്നെയാണ് ആന ഇപ്പോഴും തുടരുന്നത്. കേരള വനം വകുപ്പ് ആനയുടെ ചലനം നിരീക്ഷിച്ചു വരികയാണ്. വനത്തിലാണെങ്കിലും ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനം വകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ കർണാടക വനമേഖലയിലൂടെ തന്നെയാണ് ആനയുടെ സഞ്ചാരം.

തുടർച്ചയായ പന്ത്രണ്ടാം ദിവസവും ബേലൂർ മഗ്‌ന വനം വകുപ്പിന് പിടികൊടുത്തിട്ടില്ല. ഉൾവനത്തിലായതിനാൽ മയക്കുവടി വയ്ക്കുക എന്നത് ഏറെ ദുഷ്കരമായിട്ടുണ്ട്. സംസ്ഥാന വനം വകുപ്പിനെ സഹായിക്കാൻ ഹൈദരാബാദിൽ നിന്നുള്ള വന്യജീവി വിദഗ്ധനായ നവാബ് അലിഖാൻ ദൗത്യ സംഘത്തിനോടൊപ്പം ചേർന്നിട്ടുണ്ട്. ട്രാക്കിംഗ് വിദഗ്ധനും, ഷാർപ്പ് ഷൂട്ടറുമാണ് ഇദ്ദേഹം. ആനയെ പിടികൂടുന്നതുവരെ ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

Also Read: കോഴിക്കോട് യുവാവിൽ നിന്ന് വെടിയുണ്ടകളും മെറ്റൽ ബോളുകളും പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button