Latest NewsKeralaNews

ഫെബ്രുവരിയിൽ അവധി ഇല്ലെന്ന കുറവ് നികത്താൻ മാർച്ച്: നീണ്ട അവധികൾ

നീണ്ട വാരാന്ത്യങ്ങളോ കാര്യമായ അവധികളോ ഒന്നുമില്ലാത്ത ഒരു മാസമായിരുന്നു ഈ ഫെബ്രുവരി. അതിനു ശേഷം ആ കുറവ് കൂടി നികത്തുവാൻ അവധികളും ലോങ് വീക്കെൻഡുമായാണ് മാർച്ച് മാസം വരുന്നത്. ഈ മാർച്ച് ഹോളിഡേ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നീണ്ട അവധി ദിവസങ്ങൾ ഇല്ലെങ്കില്‍ത്തന്നെയും ഒന്നോ രണ്ടോ ദിവസം ലീവ് എടുത്താൽ അധികം ദിവസം യാത്ര ചെയ്യാൻ കഴിയും എന്നതാണ് ഈ മാർച്ചിന്റെ പ്രത്യേകത.

നാട്ടിൽ കുട്ടികൾക്ക് സ്കൂൾ അടയ്ക്കുന്ന സമയം കൂടിയാണ് മാർച്ച് മാസം. ശിവരാത്രി അവധി കൂടാതെ, ഈസ്റ്റർ വാരാന്ത്യവും ഈ മാസം തന്നെയാണ്. രണ്ട് വാരാന്ത്യങ്ങളാണ് മാർച്ച് മാസത്തിൽ ഉള്ളത്. ശിവരാത്രിയോട് അടുപ്പിച്ച് വരുന്നതാണ് ആദ്യ വാരാന്ത്യം. മാർച്ച് 8ന് ശിവരാത്രി, 9 ശനിയാഴ്ച, തുടർന്ന് വരുന്ന ഞായറും കൂട്ടുമ്പോൾ മൂന്ന് ദിവസം നിങ്ങൾക്ക് ലഭിക്കും.

ഈസ്റ്റർ ദിവസങ്ങളാണ് അടുത്ത നീണ്ട വാരാന്ത്യം. ദു:ഖവെള്ളി, ശനി, ഈസ്റ്റർ, ഞായറാഴ്ച എന്നീ ദിവസങ്ങൾ കേരളത്തിൽ മിക്ക സ്ഥാപനങ്ങൾക്കും അവധിയാണ്. നീണ്ട ഒരു യാത്ര പോകുവാൻ ഈ മൂന്നു ദിവസങ്ങൾ തന്നെ ധാരാളം. മാത്രമല്ല, തുടർന്ന് വരുന്ന തിങ്കളാഴ്ചയായ ഏപ്രിൽ 1 ഉം അവധി ദിവസമാണ്. പെസഹാ വ്യാഴാഴ്ച കൂടി ലീവ് കിട്ടുകയാണെങ്കിൽ ആകെ അഞ്ച് ദിവസം അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button