IdukkiKeralaLatest NewsNews

ഇടുക്കിയിൽ വീണ്ടും കാട്ടാനപ്പേടി; ആനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

കൃഷിയിടത്തിൽ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്

തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തെ തുടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിൽ സ്വദേശി ഇന്ദിരാ രാമകൃഷ്ണൻ (78) ആണ് കാട്ടാന ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സ്വന്തം കൃഷിയിടത്തിൽ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വയോധികയെ ഉടൻ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം വനമേഖലയിൽ കാട്ടുതീ പടർന്നിരുന്നു. ഇതിനെ തുടർന്ന് കാട്ടാനക്കൂട്ടം ജനവാസ മേഖലയ്ക്ക് തമ്പടിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനുള്ള നടപടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button