KeralaLatest News

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം: 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില ​ഗുരുതരമാണ്. അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തക‍ർന്നു.

ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് സൂചന. തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി. ഡിസംബർ 27 ന് ആണ് വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തുറന്നു കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button