KeralaLatest NewsNews

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാനിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്

വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ആവശ്യം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ വർഷത്തേതിന് സമാനമായ ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാനാണ് ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അമിക്കസ് ക്യൂറിമാരായ ടി.വി വിനു, പൂജ മേനോൻ, എസ്. വിഷ്ണു എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ അധ്യക്ഷ സംവിധാനത്തിൽ അമിക്കസ് ക്യൂറിയ്ക്ക് പൂർണ്ണ തൃപ്തിയില്ല. പ്ലാന്റിലെ പലയിടങ്ങളിലും ചെറിയ തോതിൽ തീപിടിത്തം ഉണ്ടാകുന്നുണ്ട്. ഇത് തുടക്കത്തിൽ തന്നെ തടയണമെന്നും, ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ വികസിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ബിഎസ്എഫ് പ്ലാന്റ് സജ്ജമാക്കുന്നത് വരെ ദ്രവ്യ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ കൊച്ചി കോർപ്പറേഷൻ ബദൽ സംവിധാനം ഒരുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button