Latest NewsNewsEntertainment

ലഹരിക്കായി പാമ്പിൻ വിഷം: ബിഗ് ബോസ് താരം അറസ്റ്റില്‍

റെയ്‌ഡില്‍ എല്‍വിഷിനെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

റേവ് പാർട്ടിയില്‍ ലഹരിക്കായി പാമ്പിൻ വിഷം എത്തിച്ച സംഭവത്തിൽ ബിഗ് ബോസ് താരം അറസ്റ്റില്‍. ബിഗ് ബോസ് വിജയിയും യു ട്യൂബറുമായ എല്‍വിഷ് യാദവിനെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ വർഷം റേവ് പാർട്ടികളില്‍ പാമ്പിൻ വിഷം എത്തിച്ചതിന് എല്‍വിഷ് യാദവിനും അഞ്ച് പേർക്കുമെതിരെ നോയിഡയില്‍ വന്യജീവി നിയമപ്രകാരം കേസെടുത്തിരുന്നു. 2023 നവംബർ മൂന്നിന് നോയിഡ സെക്ടർ 51ലെ പാർട്ടി ഹാളില്‍ നടത്തിയ റെയ്‌ഡില്‍ എല്‍വിഷിനെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, തന്റെ ചാനലില്‍ യു ട്യൂബർ പാമ്പുകളെ കാണിക്കുന്ന നിരവധി വീഡിയോകൾ എല്‍വിഷ് പങ്കുവച്ചിട്ടുണ്ട്.

read also:‘ഇപിയും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഇപ്പോള്‍ പരസ്യകൂട്ടുകെട്ട്, നിഷേധിച്ചാല്‍ തെളിവ് പുറത്തുവിടുമെന്ന് വിഡി സതീശന്‍

മേനക ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ പീപ്പിള്‍ ഫോ‍ർ ആനിമല്‍ സംഘടന വ്യാജമേല്‍വിലാസത്തില്‍ എല്‍വിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിൻ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതുമായി ഇവിടെയെത്തിയ പി,എഫ്.എ സംഘം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button