KeralaLatest NewsNews

കുടിശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി

കോട്ടയം: കുടിശിക വരുത്തിയ മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയെടുത്ത് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സിലെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയതോടെയാണ് നടപടി. ഇത്രയധികം കുടിശിക അനുവദിക്കാനാവില്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

Read Also: ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ: കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപോകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചിലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായി നടപടി കെഎസ്ഇബി തുടരുന്നത്.

നേരത്തെ പത്തനംതിട്ട റാന്നി ഡിഎഫ്ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി ബില്ലില്‍ കുടിശിക വന്നതോടെയാണ് കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. 17,000 രൂപ ആയിരുന്നു കുടിശിക. നേരത്തെ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. 24 മണിക്കൂറിനുശേഷമാണ് എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി പുനസ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button