Latest NewsNewsIndia

ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി

ന്യൂഡല്‍ഹി: ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയേയും രക്തസ്രാവത്തേയും വീക്കത്തേയും തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടന്നുവെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സദ്ഗുരു മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: കള്ളി എന്ന് വിളിച്ച് അധിക്ഷേപം, സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ തുടര്‍ന്നാല്‍ നിയമപരമായി നേരിടും: കെ.കെ ശൈലജ

സദ്ഗുരുവിന്റെ തലച്ചോറില്‍ വളരെ ഗുരുതരമായ ഒരു വീക്കമുള്ളതായി സി.ടി സ്‌കാനില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതെന്ന് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് വിനിറ്റ് സുരി പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹത്തിന് തലവേദനയുണ്ടായിരുന്നെങ്കിലും പലവിധ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം അത് ശ്രദ്ധിച്ചില്ലെന്നും കഴിഞ്ഞ ദിവസം മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ കാണിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിവരങ്ങള്‍ ഈശാ ഫൗണ്ടേഷന്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ വിനിറ്റിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഈശാ ഫൗണ്ടേഷന്റെ എക്സ് പോസ്റ്റ്. ശസ്ത്രക്രിയയ്ക്ക് ശേഷം സദ്ഗുരുവിന്റെ ആരോഗ്യനില വളരെ വേഗത്തില്‍ തന്നെ മെച്ചപ്പെട്ടുവരികയാണെന്നും വളരെ വേഗത്തില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button