Latest NewsKeralaNews

സത്യഭാമയുടെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നു : മേതില്‍ ദേവിക

ഇത് ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു കൂട്ടായ്മയ്ക്ക് നേരെയുള്ള അധിക്ഷേപമായി കണക്കാക്കും

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് നര്‍ത്തകി മേതില്‍ ദേവിക. ‘ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് വന്നയാളാണ് രാമകൃഷ്ണന്‍. ഇത്രയും മുതിര്‍ന്ന ഒരാള്‍ കുറച്ചുകൂടി കാര്യക്ഷമയോടെ പ്രതികരിക്കണം. സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ടാണ് ഇത് പുറത്തുവന്നത്. ഈ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതും പല തലങ്ങളില്‍ വിവേചനവും അജ്ഞതയും വിളിച്ചുപറയുന്നതുമാണ്. ഇത് ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു കൂട്ടായ്മയ്ക്ക് നേരെയുള്ള അധിക്ഷേപമായി കണക്കാക്കും, മേതില്‍ ദേവിക ചൂണ്ടിക്കാട്ടി.

Read Also: ‘മോളെ സത്യഭാമേ… കാക്ക നിറമുള്ള മോഹിനിയാട്ടം മതി ഞങ്ങൾക്ക്’: ഹരീഷ് പേരടി

‘ആര്‍എല്‍വി രാമകൃഷ്ണനെപ്പോലുള്ള കലാകാരന്മാരുടെ അശ്രാന്ത പരിശ്രമവുമാണ് മോഹിനിയാട്ടം എന്ന കലാരൂപത്തെ ഭിന്നിപ്പിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിച്ചത്. വിവേചനം പ്രതിഭയെ ഞെരുക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സൗന്ദര്യത്തെയും സമൃദ്ധിയെയും ഇത് കളങ്കപ്പെടുത്തുന്നു. ഏത് തരത്തിലുള്ള മുന്‍വിധികള്‍ക്കും എതിരെ നാം ഉറച്ചുനില്‍ക്കുകയും ലിംഗഭേദം, നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും വിവേചനം ഭയക്കാതെ പൂര്‍ണ്ണമായി പങ്കെടുക്കാനും കലയില്‍ സംഭാവന നല്‍കാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കണം’. ദേവിക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button