PoliticsLatest NewsNews

‘വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും’ പ്രകടനപത്രിയിൽ വേറിട്ട വാഗ്ദാനവുമായി ഈ പാർട്ടി

21 വയസിന് താഴെയുള്ള മക്കളുടെ വിവാഹത്തിനാണ് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുക

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പൊതുജനങ്ങൾക്ക് മുമ്പാകെ വേറിട്ടൊരു വാഗ്ദാനം നൽകിയിരിക്കുകയാണ് ‘പട്ടാളി മക്കൾ കക്ഷി’ എന്ന രാഷ്ട്രീയ പാർട്ടി. മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുമെന്നാണ് പ്രകടനപത്രിയിൽ പറഞ്ഞിരിക്കുന്നത്. 21 വയസിന് താഴെയുള്ള മക്കളുടെ വിവാഹത്തിനാണ് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുക. പെൺകുട്ടികൾ വഞ്ചിക്കപ്പെടാതിരിക്കാനാണ് പ്രകടനപത്രിയിൽ ഇത്തരമൊരു വാഗ്ദാനം നൽകിയതെന്ന് പാർട്ടി അധികൃതർ വ്യക്തമാക്കി.

പലരും പ്രണയം നടിച്ച് പെൺകുട്ടികളെ സമീപിക്കാറുണ്ട്. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ മിക്ക കുട്ടികളും വഞ്ചിതരാകാരാണ് പതിവ്. വിവാഹ വാഗ്ദാനങ്ങളും മറ്റും നൽകി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സാഹചര്യം നിയമമൂലം ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്ന് പിഎംകെ ഉറപ്പുനൽകിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവ ഇവിടെയും നടപ്പിലാക്കാനാണ് പിഎംകെയുടെ ശ്രമമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു.

Also Read: ഐടിഐയില്‍ വോട്ട് തേടി എത്തിയ ജി കൃഷ്ണകുമാറിനെ എസ്എഫ്‌ഐ തടഞ്ഞു:കാമ്പസില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button