KeralaLatest NewsNews

പാനൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി, കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്ന വീടിന് സമീപത്ത് നിന്ന് 7 ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: പാനൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. സ്‌ഫോടനം നടന്ന വീടിന് സമീപത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഏഴ് ബോംബുകളാണ് വീടിന്റെ പരിസര പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.

Read Also: മരണങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രം നവീന്‍, അരുണാചലില്‍ എത്തിയതോടെ ഫോണുകളോ ഓണ്‍ലൈന്‍ ഇടപാടുകളോ ഉപയോഗിച്ചില്ല

ദിവസങ്ങള്‍ മുമ്പ് തന്നെ പ്രതികള്‍ ബോംബ് നിര്‍മാണം തുടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. കുപ്പിച്ചില്ലുകള്‍, വെടിമരുന്ന് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷ് എന്നയാളാണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് പിടിയിലായത്. പ്രതികള്‍ നേരത്തെയും രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ആകെ പത്തോളം പേരാണ് ബോംബ് നിര്‍മിക്കാനെത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതില്‍ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button