Latest NewsIndia

നാഗപട്ടണം ഡിഎംകെ എംപി എം സെൽവരാജ് അന്തരിച്ചു: വിടവാങ്ങിയത് സ്റ്റാലിനോട് അടുപ്പം പുലർത്തിയ നേതാവ്

ചെന്നൈ: തമിഴ്നാട് നാഗപട്ടണം സിപിഐ സിറ്റിംഗ് എംപി എം സെൽവരാജ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

നാലുതവണ ലോക്സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ദളിത് സംവരണ മണ്ഡലമായ നാഗപട്ടണത്ത് നിന്നും 2019 ൽ വലിയ ഭൂരിപക്ഷത്തിൽ ആണ് എം സെൽവരാജ് വിജയിച്ചത്. 1989 ലും 1996 ലും 1998 ലും എം സെൽവരാജ് മത്സരിച്ച് വിജയിച്ചിരുന്നു.

ആകെ ഏഴ് തവണ ജനവിധി തേടിയിട്ടുണ്ട്. അനാരോഗ്യം കാരണം ഇത്തവണത്തെ മത്സരത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തഞ്ചാവൂർ സ്വദേശിയായ എം സെൽവരാജ് നാഗപട്ടണത്തേയ്ക്ക് പ്രവർത്തനം നടത്തി വരികയായിരുന്നു. സംസ്കാരം നാളെ പത്ത് മണിക്ക്.

shortlink

Post Your Comments


Back to top button