Latest NewsKeralaIndia

‘ബൈഭവ് കുമാർ 7തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴച്ച് തലമുടി പിടിച്ച് മേശയിൽ ഇടിപ്പിച്ചു’ – സ്വാതി മലിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾക്ക് നേരിട്ടേണ്ടി വന്നത് ക്രൂരമായ മർദ്ദനമെന്നാണ് പൊലീസി​ന്റെ എഫ്ഐആർ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പ​ദമായ സംഭവം നടന്നത്. ബൈഭവ് കുമാർ മലിവാളിന്റെ കരണത്ത് ഏഴുതവണയടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടിയെന്നുമാണ് മൊഴി. കൂടാതെ കേജ്‍രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും സ്വാതി പൊലീസിനു നൽകിയ മൊഴിയിൽ വെളിപ്പെടുത്തി.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സ്വാതി കേജ്‍രിവാളിന്റെ വസതിയിലെത്തിയത്. കേജ്‍രിവാളിനെ കാത്ത് സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേയ്ക്ക് കടന്നുവന്നു. സ്വാതി ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചെന്നും തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും മൊഴിയിൽ പറയുന്നു. സ്വീകരണ മുറിയിലൂടെ തന്നെ വലിച്ചിഴച്ചു. ആർത്തവ ദിനമായതിനാൽ താൻ അസഹനീയമായ വേദന അനുഭവിച്ചിരുന്നുവെന്നും മർദിക്കരുതെന്നും ബൈഭവിനോട് പറഞ്ഞു. എന്നാൽ ബൈഭവ് മർദനം തുടരുകയായിരുന്നു. അവിടെയുണ്ടായിരുന്ന

മറ്റ് ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി മൊഴിയിൽ വ്യക്തമാക്കുന്നു. മജിസ്ട്രേറ്റിനു മുൻപാകെ സ്വാതി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ബൈഭവ് കുമാർ ഇപ്പോൾ പ‍ഞ്ചാബിലാണ്. മുൻകൂർ ജാമ്യം തേടി ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button