KeralaLatest NewsNews

അവയവക്കടത്ത് കേസ്, സബിത്ത് രണ്ടാഴ്ച മുന്‍പ് ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി, അവയവം കൊടുത്തവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍

കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുന്‍പ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം.

Read Also: രാമേശ്വരം കഫേ സ്‌ഫോടനം: കോയമ്പത്തൂരില്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

ഏതൊക്കെ അവയവങ്ങള്‍ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. വൃക്കയ്ക്ക് പുറമേ കരളിന്റെ ഭാഗവും കച്ചവടം ചെയ്തതായി സംശയമുണ്ട്. അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ തിരികെ വന്നില്ല. ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുകയാണ്.

സബിത്തിന് പാസ്‌പോര്‍ട്ട് ലഭിച്ചത് 10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ച വീടിന്റെ അഡ്രസ്സിലാണ്. അവയവ കച്ചവടം നടത്തിയ പലരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട മാഫിയയ്ക്കിടയില്‍ നിന്ന തര്‍ക്കമാണ് വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത് എന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതി സബിത്ത് മൂന്ന് വര്‍ഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. ഒരാളെ എത്തിക്കുമ്പോള്‍ പ്രതിക്ക് ലഭിച്ചത് 60 ലക്ഷം രൂപയാണ്. അവയവം നല്‍കിയ ആള്‍ക്ക് 10 ലക്ഷം രൂപയും നല്‍കി.

വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും തയാറാക്കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിച്ചത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ വ്യാജ ആധാര്‍ കാര്‍ഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചിരുന്നു. അവയക്കടത്തിനായി കൊണ്ടു പോയവരില്‍ ചിലര്‍ ഇറാനില്‍ വെച്ച് മരണപ്പെട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് കൊച്ചിക്ക് പുറമേ കൂടുതല്‍ മലയാളികളെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. കേന്ദ്ര ഏജന്‍സികള്‍ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കൊച്ചി നെടുമ്പാശേരിയില്‍ വെച്ച് സബിത്തിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button