Latest NewsIndia

ഹരിയാന എംഎൽഎ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു

ഛണ്ഡീഗഡ്: ഹരിയാനയിലെ ബാദ്ഷാപൂർ എംഎൽഎ രാകേഷ് ദൗൽത്തബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 44 വയസ്സായിരുന്നു. ഹരിയാനയിൽ ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ ആണ് അന്തരിച്ച രാകേഷ് ദൗലത്താബാദ്.
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

രാകേഷ് ദൌലത്തബാദിന്‍റെ വിയോഗത്തോടെ ഹരിയാന നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 87 ആയി. ഇതോടെ ഹരിയാനയിൽ സർക്കാരിന് വേണ്ട കേവലഭൂരിപക്ഷം 44 ആയെങ്കിലും ബിജെപിക്ക് 42 എംഎൽഎമാരുടെ പിന്തുണ മാത്രമേ നിലവിലുള്ളു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിൻവലിച്ചത്. ഇതോടെ സര്‍ക്കാര്‍ വെട്ടിലായിരുന്നു. ബാക്കി പിന്തുണ പിൻവലിക്കാതെ തുടര്‍ന്നിരുന്നത് രാകേഷ് ദൗലത്താബാദ് ആയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിനിടെ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button