KeralaLatest News

അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുപോയ പെൺകുട്ടിക്ക് യുവാവിന്റെ അതിക്രമം, പ്രതിയെ രക്ഷിക്കാൻ മുളക് സ്പ്രേ പ്രയോഗം

ചങ്ങനാശേരി: നഗരമധ്യത്തിൽ അമ്മയ്ക്കും അച്ഛനും ഒപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. യുവാവിനെ തടഞ്ഞുവെക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ യുവാവിന്റെ സുഹൃത്തുക്കൾ മുളകു സ്പ്രേ പ്രയോഗിച്ചു. പെൺകുട്ടി ആക്രമിക്കപ്പെട്ട ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പോലീസ് എത്താൻ വൈകി എന്നും ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി 9. 15 ഓടെ ചങ്ങനാശ്ശേരി നഗരമധ്യത്തിൽ മുൻസിപ്പൽ ആർക്കേഡ് മുന്നിലാണ് സംഭവം. മുളക് സ്പ്രേ ഉപയോഗിക്കുന്ന തക്കത്തിന് യുവാവ് ഓടി പോയെങ്കിലും യുവാവിന്റെ സുഹൃത്തുക്കളെ നാട്ടുകാർക്ക് പിന്നീട് കീഴ്പ്പെടുത്തി പോലീസ് ഏൽപ്പിച്ചു.

പിന്നാലെ സ്ഥലത്തെത്തിയ ജോബ് മൈക്കിൾ എംഎൽഎയും പൊലീസിനെ വിളിച്ചു. എന്നാൽ, ഏറെക്കഴിഞ്ഞാണു പൊലീസ് സംഘം 2 ജീപ്പുകളിലെത്തിയത്. കൃത്യസമയത്തെത്താതിരുന്ന പൊലീസിനെ എംഎൽഎ ശകാരിച്ചു. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button