Latest NewsKeralaNews

സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടാറില്ല, നാസറുമായുള്ള വിവാഹത്തിന് ശേഷം ഒരുതവണ സംസാരിച്ചു: ഉഷ

അങ്ങോട്ട് ചെന്ന് മമ്മൂട്ടിയോട് സംസാരിച്ചാലും അദ്ദേഹം മിണ്ടില്ല

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് ഉഷ എന്ന ഹസീന ഹനീഫ്. സഹ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തന്റെ സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ ടി എസ് സുരേഷ് ബാബുവുമായുള്ള വിവാഹം, പിന്നീടുണ്ടായ വേർപിരിയല്‍, രണ്ടാം വിവാഹം എന്നിവ സിനിമാ ജീവിതത്തെ ബാധിച്ചുവെന്ന് താരം പറയുന്നു.’

read also: കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം: ഹരീഷ് പേരടി

ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ നടി പങ്കുവച്ചത് ഇങ്ങനെ,

‘പ്രണയം എന്നൊന്നും പറയാൻ പറ്റില്ല, ഒരു പാവം മനുഷ്യൻ ആയിരുന്നു സുരേഷ്. അങ്ങനെ സംഭവിച്ചു. കോട്ടയം കുഞ്ഞച്ചന് മുന്നേ സുരേഷ് ബാബുവിനെ എനിക്കറിയാം. സുരേഷ് ബാബുവുമായി ഒന്നിക്കാൻ തീരുമാനിച്ചത് ബാപ്പയ്‌ക്ക് വലിയ സങ്കടമായി. ബന്ധുക്കളും ഒരുപാട് കുറ്റം പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങള്‍ വിവാഹം കഴിച്ചു. എന്നാല്‍ പിന്നീട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി, അങ്ങനെ വേർപിരിയുകയായിരുന്നു. അദ്ദേഹവുമായുള്ള വിവാഹം എന്റെ കരിയറിനെ തന്നെ ഒരുപാട് ബാധിച്ചിരുന്നു. പല സിനിമകളും നഷ്ടമായി.

സുരേഷ് ബാബുവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി മമ്മൂക്കയോട് ബാപ്പ സംസാരിച്ചിരുന്നു. സുരേഷ് ബാബുവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്ന് അദ്ദേഹത്തോട് ബാപ്പ പറഞ്ഞു. പറയാമെന്ന് മമ്മൂക്ക വാക്കും കൊടുത്തിരുന്നു. സുരേഷിനോട് വിളിച്ച്‌ മമ്മൂക്ക കാര്യവും പറഞ്ഞിരുന്നു. പക്ഷേ എന്നിട്ടും ഞങ്ങള്‍ വിവാഹം കഴിച്ചു. അദ്ദേഹം പറഞ്ഞിട്ടും വിവാഹം കഴിച്ചതിന്റെ ആവും പിണക്കം. ആ സമയത്ത് സംസാരിക്കാറേ ഇല്ലായിരുന്നു മമ്മൂക്ക. സുരേഷുമായി വിവാഹം കഴിഞ്ഞതിന് ശേഷം അദ്ദേഹം മിണ്ടാറില്ല.

അങ്ങോട്ട് ചെന്ന് മമ്മൂട്ടിയോട് സംസാരിച്ചാലും അദ്ദേഹം മിണ്ടില്ല. കുറെ പ്രാവശ്യം ഗുഡ് മോർണിംഗ് പറഞ്ഞിട്ടും അദ്ദേഹം മൈൻഡ് ചെയ്യാത്തത് കൊണ്ട് മിണ്ടാൻ പോകുന്നത് ഞാനും നിർത്തി. പക്ഷേ, നാസറുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം മമ്മൂക്ക ഒരുതവണ എന്നോട് മിണ്ടി. നടന്നു പോയപ്പോള്‍ അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു, ‘കല്യാണമൊക്കെ കഴിഞ്ഞു അല്ലേ.. എല്ലാം ഞാൻ അറിയുന്നുണ്ട്. നന്നായി വരട്ടെ’ എന്ന്”- ഉഷ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button