Latest NewsIndia

ക്യാൻസർ വന്ന് ഭാര്യ മരിച്ച ദുഃഖം താങ്ങാനാവാതെ സർവീസ് റിവോൾവർ കൊണ്ട് അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് ജീവനൊടുക്കി

ഭാര്യ ക്യാൻസർ വന്ന് മരിച്ചത് താങ്ങാനാകാതെ അസം ഹോം സെക്രട്ടറി ഷിലാദിത്യ ചേതിയ ഐ.പി എസ് സ്വയം വെടിവയ്ച്ച് മരിച്ചു. ഷിലാദിത്യ ചേതിയ ഐ.പി.എസ് അസമിലെ ഹോം സിക്രട്ടറി എന്ന ഉന്നത പദവിൽ എത്തിയത് വെറും 44മത്തേ വയസിൽ. ഐപിഎസ് ഉദ്യോഗസ്ഥൻ രാഷ്ട്രപതിയുടെ ധീരതയുള്ള മെഡൽ വാങ്ങിയിരുന്നു. ധീരമായ നടപടികളും സാഹസിക പോരാട്ടങ്ങലും ഒക്കെ ക്രിമിനലുകൾക്കെതിരെ നടത്തിയ ആളായിരുന്നു 44 കാരനായ ചേതിയ.

ജീവനക്കാർ പറയുന്നത് ഇങ്ങിനെ, ചേതിയയുടെ ഭാര്യ അഗമോണി ബോർബറുവ (40) നെംകെയർ ചൊവ്വാഴ്ച്ച വൈകിട്ടാണ്‌ മരിച്ചത് മരണം അറിഞ്ഞ് ഷിലാദിത്യ ചേതിയ ഐ.പി എസ് ഉടൻ തന്നെ ഐ സിയുവിലെ ക്യാബിനിൽ കയറി. ഭാര്യക്കൊപ്പം ചിലവിടണം എന്നും ആശുപത്രി ജീവനക്കാരോട് പുറത്ത് പോകാനും ആവശ്യപ്പെട്ടു. ജീവനക്കാർ പുറത്തിറങ്ങിയപ്പോൾ വെടി സബ്ദം കേൾക്കുകയായിരുന്നു.

ശബ്ദം കേട്ട് ഞങ്ങൾ ഓടി എത്തി.ഭാര്യയുടെ മൃതദേഹത്തിനരികിൽ ഭർത്താവ് ഷിലാദിത്യ ചേതിയയും അതേ കട്ടിലിൽ കിടക്കുന്നു.ഞങ്ങൾ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു,’ നെംകെയർ മാനേജിംഗ് ഡയറക്ടർ ഹിതേഷ് ബറുവ പറഞ്ഞു.

എന്നാൽ ഭാര്യയുടെ ക്യാൻസർ വന്നുള്ള മരണം അയാളെ തളർത്തി. ഭാര്യ മരിച്ച അസം ഗുവാത്തിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തന്നെ ഭർത്താവ് ഷിലദിത്യ ചേതിയയും മരിക്കുകയായിരുന്നു. മരിക്കുമ്പോൾ രാഷ്ട്രപതിയുടെ മെഡൽ അണിഞ്ഞിരുന്നു. സർവീസ് റിവോൾവർ കൊണ്ടാണ്‌ വെടി ഉതിർത്തത്.

രണ്ട് മാസത്തോളമായി അഗമോനി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ബറുവ പറഞ്ഞു. ‘മൂന്ന് ദിവസം മുമ്പ് ഭാര്യയുടെ നില വഷളായി. ഞങ്ങൾ അവളുടെ അവസ്ഥ ചേതിയയോട് വിശദീകരിച്ചു, അയാൾക്ക് മനസ്സിലായി.’ 2013 മെയ് 12 ന് നിശ്ചയിച്ചുറപ്പിച്ച വിവാഹിതരായ ദമ്പതികൾക്ക് കുട്ടി ഉണ്ടായിരുന്നില്ല. ഭാര്യ മരിക്കും എന്നും പ്രതിവിധികൾ ഇല്ലെന്നും ക്യാൻസർ ശരീരത്തേ കീഴടക്കി എന്നും ആശുപത്രി അധികാരികൾ ചേതിയയോട് പറഞ്ഞപ്പോൾ അദ്ദേഹം കഴിഞ്ഞ ദിവസം വിതുമ്പി കരഞ്ഞിരുന്നു.

ഇനി എനിക്ക് ആരും ഇല്ലെന്നും ഇന്റെ ജീവന്റെ പാതിയാണ്‌ നഷ്ടപെടുന്നത് എന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഭാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് മിനിറ്റുകൾക്ക് ശേഷം സ്വയം വെടിവെച്ച് ചേതിയ പറഞ്ഞത് ചെയ്യുകയും ചെയ്തുകയായിരുന്നു. അസം ഹോം പൊളിറ്റിക്കൽ സെക്രട്ടറി ഷിലാദിത്യ ചേതിയ ഈയിടെയായി തൻ്റെ ജീവിതത്തിൽ നിർഭാഗ്യകരമായ സംഭവങ്ങളുടെ ഒരു നിരയെ ധൈര്യത്തോടെ നേരിട്ടു. ഇണയുടെ മരണം ഒരുപക്ഷേ ദയനീയമായ മുറിവായിരിക്കാം, അസം മുൻ പോലീസ് ഡിജിപി ഭാസ്കർജ്യോതി മഹന്ത പറഞ്ഞു.

‘അദ്ദേഹം എനിക്ക് ഇളയ സഹോദരനെപ്പോലെയായിരുന്നു. അവൻ്റെ ജീവിതം പ്രശ്‌നങ്ങൾ നിറഞ്ഞതായിരുന്നു…അമ്മയേയും അമ്മായിയമ്മയേയും നഷ്ടപ്പെട്ടു, ഭാര്യയെ പരിചരിച്ചു, ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. ഞാൻ ചേതിയയുമായി എന്നും ബന്ധപ്പെടുമായിരുന്നു.അവൻ ഇങ്ങിനെ കടും കൈയ്യ് ചെയ്യും എന്ന് ഒരു സൂചനയും ഇല്ലായിരുന്നു എന്നും അസം ഡി ജി പി പറഞ്ഞു.

ഡിജിപി ജി പി സിംഗ് ചേതിയയുടെ മരണം എക്‌സിലെ ഒരു പോസ്റ്റിലൂടെ അറിയിച്ചു. “നിർഭാഗ്യകരമായ ഒരു സംഭവത്തിൽ, 2009 ലെ സെക്രട്ടറി ഹോം ആൻഡ് പൊളിറ്റിക്കൽ ഷിലാദിത്യ ചേതിയ, മരനപ്പെട്ടു. ഡോക്ടറും മരണം സ്ഥിരീകരിച്ച് അറിയിപ്പ് ഇറക്കി.വളരെക്കാലമായി അർബുദവുമായി മല്ലിടുന്ന ഭാര്യ ആസാം പോലീസ് കുടുംബം മുഴുവനും അഗാധമായ ദുഃഖത്തിലാണ് എന്നും സംസ്ഥാന ഡി ജി പി പറൻഞ്ഞു.

വളരെ മിടുക്കനും സമർഥനും ആയ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ചേതിയ, ടിൻസുകിയ, നൽബാരി, കൊക്രജാർ, ബാർപേട്ട ജില്ലകളിലെ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ക്രിമിനൽ, ഭീകര സംഘടനകൾക്കെതിരെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് പേരുകേട്ട അദ്ദേഹം, 2015 ലെ സ്വാതന്ത്ര്യ ദിനത്തിൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി. അഗമോണിയും ഒരു നേട്ടം കൈവരിച്ചു. തേസ്പൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷും വിദേശ ഭാഷകളും പഠിച്ച അവർ ടോപ്പറായിരുന്നുവെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button