Latest NewsKerala

തലശ്ശേരിയിൽ കഞ്ചാവുമായി യുവതി അറസ്റ്റിൽ: ഇടപാടുകൾ നടത്തിയിരുന്നത് വാടകവീട്ടിൽ

കണ്ണൂർ: തലശ്ശേരിയിൽ കഞ്ചാവുമായി യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24) ആണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും 1.18 കിലോ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിച്ചായിരുന്നു ജോഖിലയുടെ ലഹരി ഇടപാടുകൾ.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി നൽകിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.

റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദൻ.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ സതീഷ് വെള്ളുവക്കണ്ടി, പ്രജീഷ് കോട്ടായി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്.കെ കെ, തലശ്ശേരി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുധീർ വി, സിവിൽ എക്‌സൈസ് ഓഫീസർ പ്രസൂൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഐശ്വര്യ.പി.പി, ബീന.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ് എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button