
മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 18 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 112 പേരുണ്ട്. 54 പേര് ഹൈ റിസ്കിലും 58 പേര് ലോ റിസ്കിലുമാണുള്ളത്. മലപ്പുറം- 81, പാലക്കാട്- 25, കോഴിക്കോട്- 3, എറണാകുളം, തിരുവനന്തപുരം, ഒന്ന് വീതം പേരുകൾ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിലവിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 10 പേര് ചികിത്സയിലുണ്ട്. 2 പേര് ഐസിയുവിൽ ചികിത്സയിലുണ്ട്.
Post Your Comments