KeralaLatest NewsNews

ഭൂരിഭാഗം ചിത്രങ്ങൾക്കും തീയറ്റർ വരുമാനം മാത്രം; സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി നിർമാതാക്കൾ

സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഭൂരിഭാഗം ചിത്രങ്ങൾക്കും തീയറ്റർ വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഒ ടി ടിയിൽ നിന്ന് വരുമാനം ലഭിക്കുന്നത് വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമാണ് ലഭിക്കുക.

താരങ്ങളുടെ പ്രതിഫലം പോലും തിയറ്റർ ഗ്രോസ് കളക്ഷനായി നിർമ്മാതാവിന് ലഭിക്കുന്നില്ല. ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരാവേണ്ടവരല്ല നിർമ്മാതാക്കൾ എന്നും നിർമാതാക്കളുടെ സംഘടന പുറത്തുവിട്ട കത്തിൽ ആവശ്യപ്പെടുന്നു.

പല താരങ്ങളുടെയും പ്രതിഫലം ഗ്രോസ് കളക്ഷനായിപോലും നിർമാതാവിന് ലഭിക്കുന്നില്ലെങ്കിലും കത്തിൽ പറയുന്നു. ഒരു തരത്തിൽ ഒരുകൂട്ടം ഒരുകൂട്ടം താരങ്ങളുടേയും സാങ്കേതിക പ്രവർത്തനങ്ങളുടേയും അമിതമായ പ്രതിഫലം കാരണം നിർമ്മാണ ചിലവ് വർധിച്ചു.

ഇരട്ടനികുതി എന്ന വിനോദ നികുതിയും നൽകിയശേഷം വരുന്ന തിയേറ്റർ വരുമാനത്തിൽ നിന്ന് മാത്രം മുടക്കുമുതല് തിരികെ പിടിക്കേണ്ട ഗതികേടിലാണ് നിർമ്മാതാക്കൾ. ഈ സാഹചര്യത്തിലാണ് തിയേറ്റർ വരുമാനം സംബന്ധിച്ച കണക്കുകൾ ശേഖരിച്ച് പുറത്തുവിടാൻ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം തീരുമാനിച്ചത്. വിഷയം ചർച്ച ചെയ്യാൻ അമ്മയുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും അഡ്‌ഹോക് കമ്മറ്റി ഭരണം നടത്തുന്നതിനാൽ ചർച്ച ജനറൽ ബോഡി കഴിഞ്ഞേ നടക്കുകയുള്ളൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button