
തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം. ബസിൻ്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും വഴി മാറി.
നഗരത്തിലൂടെ ഓടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നഗരത്തിലൂടെ ഓടുന്ന രണ്ട് ബസിലെ ജീവനക്കാരായ ഇരുവരും തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ സീറ്റിലിരുന്ന കണ്ടക്ടറെ കുത്തിയിരുന്നു. മറ്റൊരു ബസ് ജീവനക്കാരൻ ബസിനുള്ളിൽ കയറി കണ്ടക്ടറെ മർദിക്കുകയും ചെയ്തു. സമയത്തെ ചൊല്ലിയാണ് തർക്കങ്ങൾ അധികവും ഉണ്ടാകാറുള്ളത്.
Post Your Comments