Latest NewsMobile PhoneTechnology

ആപ്പിള്‍ ഐഫോണ്‍ 15 പ്ലസിന് വന്‍ വിലക്കുറവ്: എക്‌സ്‌ചേഞ്ച് വഴി 18,750 രൂപയ്ക്ക് വാങ്ങാം

തിരുവനന്തപുരം: ആപ്പിളിന്റെ ഐഫോണുകള്‍ സാധാരണയായി ഉയര്‍ന്ന വിലയുള്ള പ്രീമിയം ഉപകരണങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 15 പ്ലസ് വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം നല്‍കുന്നു. ബിഗ് ബചത് ഡേയ്സ് വില്‍പ്പന അവസാനിച്ചെങ്കിലും, സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഓഫറുകള്‍ തുടരുന്നു. നിലവില്‍, ഐഫോണ്‍ 15 പ്ലസിന് 79,900 രൂപ വിലയുണ്ട്. എന്നാല്‍ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും കാരണം വില വലിയ രീതിയില്‍ കുറയാന്‍ സാധ്യതയുണ്ട്. ഫ്‌ലിപ്കാര്‍ട്ട് വഴി ഐഫോണ്‍ 15 പ്ലസ് വാങ്ങുകയാണെങ്കില്‍, നിലവില്‍ 18,750 രൂപയ്ക്ക് ഐഫോണ്‍ 15 പ്ലസ് ലഭിക്കും.

1) ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഐഫോണ്‍ 15 പ്ലസ് വാങ്ങുമ്പോള്‍ തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 3000 രൂപ കിഴിവ് നല്‍കിയിട്ടുണ്ട്.

 

2) ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങിയാല്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ വാഗ്ദാനം ചെയ്യുന്നു.

3) നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍, പരമാവധി 61,150 രൂപ ബോണസ് ലഭിക്കും.പരമാവധി എക്‌സ്‌ചേഞ്ച് മൂല്യം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, ഐഫോണ്‍ 15 പ്ലസിന് 18,750 രൂപ മാത്രമേ ചെലവാകൂ. അതേസമയം നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥയെയും ബ്രാന്‍ഡിനെയും ആശ്രയിച്ച് അന്തിമ എക്‌സ്‌ചേഞ്ച് തുക വ്യത്യാസപ്പെടാം.

ചുരുക്കിപ്പറഞ്ഞാല്‍ ബാങ്ക് ഓഫര്‍ വഴിയും പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് മാക്‌സിമം ബോണസ് ഓഫര്‍ വഴിയും നിങ്ങള്‍ ഒരു ഐഫോണ്‍ 15 പ്ലസ് വാങ്ങുകയാണെങ്കില്‍, 79,900 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ 18,750 രൂപയ്ക്ക് ലഭ്യമാകും. നിങ്ങളുടെ പഴയ ഫോണില്‍ ലഭിക്കുന്ന ബോണസ് തുക, ഈ വിലയ്ക്ക് ഒരു ഐഫോണ്‍ 15 പ്ലസ് സ്വന്തമാക്കുന്നതിന് വിലമതിക്കും. ഫോണ്‍ ബ്രാന്‍ഡും ഗുണനിലവാരവും അനുസരിച്ചാണ് എക്‌സ്‌ചേഞ്ച് ബോണസ് തുക നിശ്ചയിക്കുന്നത്. അതുകൊണ്ട് ചിലര്‍ക്ക് കുറഞ്ഞ എക്‌സ്‌ചേഞ്ച് ബോണസ് ലഭിച്ചാല്‍, ഐഫോണ്‍ 15 പ്ലസിന്റെ വിലയില്‍ വ്യത്യാസമുണ്ടാകും.

ഐഫോണ്‍ 15 പ്ലസ് ഫോണിന് 6.7 ഡിസ്പ്ലേ, അലുമിനിയം ഫ്രെയിം, ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ്, ആപ്പിള്‍ എ16 ബയോണിക് ചിപ്പ് പ്രോസസര്‍, ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റം, 48 എംപി + 12 എംപി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ, 512G ജിബി സ്റ്റോറേജ്, 8 ജിബി റാം ശേഷി എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button