
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ഞായറാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 5:06 ന് ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബാംഗ് വാലി ജില്ലയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത് എന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി പറയുന്നു.
സംസ്ഥാനത്തെ ദി ദിബാങ് താഴ്‌വരയോട് ചേർന്ന പ്രദേശത്ത് 3.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന് ഒരു ദിവസത്തിന് ശേഷമാണ് അടുത്ത ചലനം. 12 കിലോമീറ്റർ ആഴത്തിലായിരുന്നു കഴിഞ്ഞ് ദിവസമുണ്ടായ ചലനം. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം 28.78 വടക്ക് അക്ഷാംശത്തിലും 95.70 കിഴക്ക് രേഖാംശത്തിലുമാണെന്ന് സെൻ്റർ ഫോർ സീസ്‌മോളജി പറയുന്നു.
അതേസമയം, നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പങ്കുവെച്ച വിവരങ്ങൾ പ്രകാരം, മെയ് 18 ഞായറാഴ്ച പുലർച്ചെ 2:50 ഓടെ ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലും ഒരു ഭൂകമ്പം റിപ്പോർട്ട് ചെയ്ത. നാൽ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം 58 കിലോമീറ്റർ താഴ്ചയിലാണ് കണ്ടെത്തിയത്, റിക്ടർ സ്കെയിലിൽ 4.6 ആയിരുന്നു തീവ്രത കണക്കാക്കിയത്. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഭൂകമ്പത്തിൽ ഉണ്ടായിട്ടില്ല, ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
Post Your Comments