Latest NewsKeralaNews

കടയുടമയുടെ സുഹൃത്താണെന്ന വ്യാജേന എത്തി; ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

 

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് പണം തട്ടി. കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തിയ വ്യക്തിയാണ് പണം തട്ടിയത്. വര്‍ക്കല ഇലകമണ്‍ സ്വദേശി ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാര്‍ലറില്‍ ആണ് തട്ടിപ്പ് നടന്നത്.

കടയുടമയുടെ സുഹൃത്ത് എന്ന് പറഞ്ഞ് കടയില്‍ എത്തിയ ഒരാള്‍, ഉടമയുമായി ഫോണില്‍ സംസാരിക്കുന്നതായി നടിച്ച്, ജീവനക്കാരിയോട് 7000 ആവശ്യപ്പെട്ടു. ജീവനക്കാരി, കൗണ്ടറില്‍ 1200 മാത്രമേ ഉള്ളൂവെന്ന് ജീവനക്കാരി പറഞ്ഞു. ഉടമ പണം വാങ്ങാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കി കടന്ന് കളയുകയായിരുന്നു. സംഭവത്തില്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കടയുടമ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button