KeralaLatest NewsNews

കാളികാവിലെ കടുവാ ആക്രമണത്തില്‍ വനംവകുപ്പിന്റേത് ഗുരുതര വീഴ്ച

മലപ്പുറം: നിലമ്പൂര്‍ കാളികാവിലെ കടുവാ ആക്രമണത്തില്‍ വനംവകുപ്പിന്റേത് ഗുരുതര വീഴ്ച. കടുവയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി നിലമ്പൂര്‍ സൗത്ത് DFO ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കത്തയച്ചത്. കൂട് സ്ഥാപിക്കാന്‍ അനുമതി തേടിയാണ് നിലമ്പൂര്‍ സൗത്ത് DFO ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് രണ്ട് തവണ കത്തയച്ചത്. എന്നാല്‍ കത്തയച്ചിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നില്ല. ആദ്യം കത്തയക്കുന്നത് മാര്‍ച്ചിലാണ്. പിന്നീട് അതിന് മറുപടി ലഭിക്കാതിരുന്നത്തോടെയാണ് ഏപ്രില്‍ 2 ന് വീണ്ടും കത്തയക്കുന്നത്. കാളികാവ് മേഖലയില്‍ ശക്തമായ രീതിയില്‍ കടുവാ സാന്നിധ്യം നിലനില്‍ക്കുന്നുണ്ട്. അത് ജനങ്ങളുടെ ജീവനും സ്വത്തിനും അത് വലിയ അപകടം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് കൂട് സ്ഥാപിക്കേണ്ടതുണ്ട് അതിനനുമതി നല്‍കണം എന്നാവാശ്യപ്പെട്ടുകൊണ്ടായിരുന്നു സൗത്ത് DFO ജി ധനിക് ലാല്‍ കത്തയച്ചത്. എന്നാല്‍ ഈ കത്ത് അവഗണിയ്ക്കുകയായിരുന്നു. അതിന് ശേഷമാണ് നരഭോജി കടുവ ഗഫൂറിനെ ആക്രമിച്ചു കൊല്ലുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button