KeralaLatest NewsNews

ദളിത് സ്ത്രീക്കെതിരായ മാനസിക പീഡനത്തില്‍ പേരൂര്‍ക്കട എസ്‌ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍

ദളിത് സ്ത്രീക്കെതിരായ മാനസിക പീഡനത്തില്‍ പേരൂര്‍ക്കട എസ്‌ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പരാതി കിട്ടുമ്പോള്‍ എടുക്കേണ്ട പ്രാഥമിക നടപടികള്‍ എസ്ജി പ്രസാദ് പാലിച്ചില്ല. പ്രാഥമിക അന്വേഷണമോ നടപടിക്രമം പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു.

 

ഒരു ഓഫീസര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തനം അല്ല പ്രസാദിന്റെ ഭാഗത്തു നിന്നുണ്ടായത്. ഉദ്യോഗസ്ഥന്‍ പോലീസിന്റെ പ്രതിച്ഛായ ആകെ കളങ്കമുണ്ടാക്കി. പൊലീസ് നടപടി ഇരയ്ക്ക് മാനസിക പ്രയാസമുണ്ടാക്കി. പൊലീസ് വീഴ്ച അന്വേഷിക്കാന്‍ ശങ്കുമുഖം എസ്പിയെ ചുമതലപ്പെടുത്തി.

അതേസമയം പേരൂര്‍ക്കടയില്‍ ദളിത് യുവതി ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംഭവത്തില്‍ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി രാത്രിയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പൊലീസ് പാര്‍പ്പിക്കാന്‍ പാടില്ലെന്ന് കെ ശൈലജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button