Kerala

സംശയരോഗം: കുട്ടനാട്ടിൽ ഹോട്ടലുടമ 42 കാരിയായ ഭാര്യയെ കൊലപ്പെടുത്തി

ആലപ്പുഴ: കുട്ടനാട്ടിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് വിനോദ് (50) വിദ്യയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യക്ക് മേലുള്ള സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button