
കൊച്ചി: യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം നടത്തിയത് വിവാദമായതിന് പിന്നാലെ വീഡിയോ പിൻവലിച്ച് ക്ഷമാപണം നടത്തി മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. സ്വന്തം യൂട്യൂബ് ചാനലിലൂടെ ചീഫ് ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് കെമാൽപാഷയ്ക്ക് തിരിച്ചടിയായത്. ‘ജസ്റ്റിസ് കെമാൽ പാഷ വോയിസ്’ എന്ന സ്വന്തം യൂട്യൂബ് ചാനൽ വഴി നടത്തിയ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഡോ.കെ.എം.എബ്രഹാം അയച്ച വക്കീൽ നോട്ടീസിനെ തുടർന്നു (റിട്ട.)ജസ്റ്റിസ് കെമാൽ പാഷ വീഡിയോ പിൻവലിക്കുകയും ഖേദം പ്രകടിപ്പിച്ച് വക്കീൽ നോട്ടീസിന് മറുപടി നൽകുകയും ചെയ്യുകയായിരുന്നു.
Post Your Comments