
പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്ഥാപനത്തിൽ മോഷണം; കവർന്നത് 3.5 ലക്ഷത്തിലേറെ രൂപ
ഗൃഹോപകരണങ്ങളും സ്കൂൾ സാമഗ്രികളും വിൽക്കുന്ന കടയിലായിരുന്നു മോഷണം. കടയുടെ മുൻവശത്തെ ഷട്ടർ പകുതി ഉയർത്തിയാണ് അകത്ത് സൂക്ഷിച്ചിരുന്ന 3,59,000 രൂപ കവർന്നത്.
ഇടുക്കി: ഇടുക്കി തൊടുപുഴ നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം. കടയുടെ ഷട്ടർ പൊളിച്ച് കയറിയ കള്ളൻ മൂന്നര ലക്ഷം രൂപയിലേറെ കവർന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. ഗൃഹോപകരണങ്ങളും സ്കൂൾ സാമഗ്രികളും വിൽക്കുന്ന കടയിലായിരുന്നു മോഷണം. കടയുടെ മുൻവശത്തെ ഷട്ടർ പകുതി ഉയർത്തിയാണ് അകത്ത് സൂക്ഷിച്ചിരുന്ന 3,59,000 രൂപ കവർന്നത്. രാവിലെ കടയിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം പുറത്തറിയിച്ചത്. തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ വ്യക്തമാണ്.
Post Your Comments