Latest NewsKeralaNews

കപ്പല്‍മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നു

ആലപ്പുഴ: കപ്പല്‍മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍. പലപ്പോഴും മീന്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മിക്ക ദിവസങ്ങളിലും കടലില്‍ പോകാന്‍ കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണം. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കപ്പല്‍ മുങ്ങിയത് കൊണ്ട് മത്സ്യ സമ്പത്തിന് കോട്ടം സംഭവിക്കില്ലെന്നും മായം കലക്കിയ മീനെന്നൊക്കെയാ പ്രചരണമെന്നും ആലപ്പുഴ കാക്കാഴം തീരത്തെ മത്സ്യ തൊഴിലാളികള്‍ പറയുന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം കടലില്‍ പോയി മീന്‍പിടിക്കുകയെന്നത് തന്നെ വെല്ലുവിളിയാണ്. മഴ ശക്തമായതോടെ മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്ത അവസ്ഥയമുണ്ട്.

ഇതിനിടെ വ്യാജ പ്രചാരണം കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കച്ചവടത്തെ ബാധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലടക്കം മത്സ്യം വില്‍ക്കാന്‍ പോകാത്താ അവസ്ഥയാണ്. പൊടിയിട്ട് വരുന്ന മീനാണെന്നും കടലില്‍ മായം കലര്‍ന്നതുകൊണ്ട് മീന്‍ വാങ്ങുന്നില്ലെന്നുമാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button