
ബേപ്പൂരില്‍ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം വാടിക്കല്‍ മുദാക്കര ജോസ് (35) ആണ് പിടിയിലായത്. പുന്നപ്രയില്‍ നിന്നും തൂത്തുക്കുടിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
ബേപ്പൂരില്‍ മത്സ്യത്തൊഴിലാളിയായ സോളമനെയാണ് ഇയാള്‍ മദ്യലഹരിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്.
കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും CCTV യുടെ ലഭ്യത കുറവുമായിരുന്നു കേസ് അന്വേഷണത്തില്‍ പൊലീസിനെ തുടക്കത്തില്‍ വലച്ചത്.
എന്നാല്‍ മറ്റൊരു ഫോണില്‍ നിന്ന് പ്രതി അമ്മയെ വിളിച്ചതോടെയാണ് അന്വേഷണസംഘം ജോസിനെ കണ്ടെത്തുന്നത്. പിന്നീട് അവിടെ നിന്നും പലസ്ഥലങ്ങളിലേക്ക് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൊലീസിന്റെ വലയില്‍ കുടുങ്ങാതിരിക്കാന്‍ ഇയാള്‍ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കായംകുളം. കുരീപ്പുഴ, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളിലടക്കം മാറി മാറി സഞ്ചരിക്കുകയായിരുന്നു.
Post Your Comments