
മീററ്റ്: മകള്‍ക്കൊപ്പം പോയ യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. രജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ച ബൈക്കുമായെത്തിയ യുവാവാണ് യുവതിക്ക് നേരെ അതിക്രമം നടത്തിയത്.
മകള്‍ക്കൊപ്പം ബുര്‍ഖ ധരിച്ച് നടന്നുവന്ന യുവതിയെ ബൈക്കിലെത്തിയ യുവാവ് സമ്മതിമില്ലാതെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ രാജ്യത്തെ സത്രീ സുരക്ഷയെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി.ഇതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയിലെ പ്രതിയെ കണ്ടെത്താന്‍ പിന്നാലെ പൊലീസും നിരത്തിലിറങ്ങുകയായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് പിടികൂടി. തെറ്റ് പറ്റി പോയി ഇനി ആവര്‍ത്തിക്കില്ലായെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിൻ്റെ ചിത്രങ്ങളും മറ്റും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
Post Your Comments