
കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരമാണ് അപകടം. മൂന്ന് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച കാറിനും വലിയ കേടുപാടുണ്ടായിട്ടുണ്ട്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments