
കൊല്ലം : കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയപ്പോള്‍ കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ 34 എണ്ണം കൊല്ലം തീരത്തടിഞ്ഞു. പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കണ്ടെയ്‌നറുകള്‍ കയറുകൊണ്ട് കരയിലേക്ക് ബന്ധിച്ചുനിര്‍ത്തി.
മണ്‍സൂണില്‍ സമുദ്രജലപ്രവാഹം തെക്കോട്ടായതിനാലാണ് കണ്ടെയ്നറുകള്‍ കൊല്ലം തീരത്തെത്തിയത്. മൂന്നു കണ്ടെയ്‌നറുകള്‍ പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതില്‍ 13 എണ്ണത്തിലാണ് ഹാനികരമായ രാസവസ്തുക്കളുണ്ടായിരുന്നത്.
ഈ ഹാനികരമായ വസ്തുക്കള്‍ ഏതെങ്കിലും വിധേനെ കടലില്‍ പരന്നിട്ടുണ്ടാവുമോ എന്ന് ആശങ്കയുള്ളതിനാല്‍ മീന്‍ പിടിത്തത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.മെയ് 28 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments