KeralaLatest NewsNews

കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു

രാത്രി എട്ടു മണിയോടെ ആയിരുന്നു ഹെന്നയ്ക്ക് പാമ്പിന്റെ കടിയേറ്റത്

ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടിൽ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്.

മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു ഹെന്നയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഉടന് തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില് എത്തിച്ചുവെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില് പീറ്ററിന്റെ മകളായ ഹെന്ന കുറുവഞ്ചേരി ഇമൈന്ഡ് ആശുപത്രിയിലെ സൈക്കോളജിസ്റ്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button