
റിയാദ്: മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6-നാണ് ബലിപെരുന്നാൾ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ചു. നാല് ദിവസമാണ് സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി ലഭിക്കുക.
അറഫ ദിനമായ ജൂൺ 5 മുതൽ ജൂൺ എട്ട് ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. അവധിക്ക് ശേഷമുള്ള ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 9ന് ആരംഭിക്കും. അതേസമയം യുഎഇയിലും നാല് ദിവസം പൊതുമേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.
Post Your Comments