
കുവൈത്ത് സിറ്റി: നോര്‍ത്ത് വഫ്ര ഫീല്‍ഡുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനവുമായി കുവൈത്തും സൗദിയും. ഇരു രാജ്യങ്ങളുടെയും സംയുക്ത അതിര്‍ത്തിയായ വഫ്ര ഫീല്‍ഡിന് അഞ്ച് കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന നോര്‍ത്ത് വഫ്ര (വാറ-ബര്‍ഗാന്‍) ഫീല്‍ഡില്‍ പുതിയൊരു എണ്ണ ശേഖരം കണ്ടെത്തി. നോര്‍ത്ത് വഫ്ര കിണറിലെ വാറ ബര്‍?ഗാന്‍-1 റിസര്‍വോയറില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്ക് പ്രതിദിനം 500 ബാരലിലധികം വരുമെന്നും 26-27 എപിഐ എന്ന പ്രത്യേക സാന്ദ്രതയിലാണെന്നും എണ്ണ മന്ത്രാലയം അറിയിച്ചു.
2020 പകുതിയോടെ വിഭജിക്കപ്പെട്ട മേഖലയിലും വിഭജിക്കപ്പെട്ട മേഖലയോട് ചേര്‍ന്നുള്ള കടല്‍ത്തീരത്തും ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ കണ്ടെത്തലിന്റെ വലിയ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഇരു രാജ്യങ്ങളുടെയും നിലനില്‍പ്പിനും, ലോകത്തിന് ഊര്‍ജ്ജം നല്‍കുന്നതിനുള്ള അവരുടെ വിശ്വാസ്യതയ്ക്കും, പര്യവേക്ഷണം, ഉത്പാദനം എന്നീ മേഖലകളിലെ അവരുടെ കഴിവുകള്‍ക്കും നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി
Post Your Comments