
കളമശ്ശേരി : ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം വെച്ച് വില്പനയ്ക്കും ഉപയോഗത്തിനുമായി കയ്യിൽ കരുതിയ 10.20 ഗ്രാം കഞ്ചാവും 1.07 ഗ്രാം MDMA യുമായി മുഹമ്മദ് അബ്‌ദുൾ ബാസിത് (35) എന്നയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയാണ് ഇയാൾ.
കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ എസ് ഐ സനീഷ് ,ഷമീർ, സിവിൽ പോലീസ് ഓഫീസർ പീറ്റർ നൈജു സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും ഡിജിറ്റൽ ത്രാസ്സ്,സിപ് ലോക്ക് കവർ ,മയക്കു മരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും , വിൽപ്പന നടത്തി കിട്ടിയ പണവും പോലീസ് പിടികൂടി.
സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഉള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments