
ന്യൂഡല്‍ഹി : കെ എസ് ഷാന്‍ വധക്കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്.
ആലപ്പുഴയിലെ എസ് ഡി പി ഐ നേതാവായിരുന്ന അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആര്‍ എസ് എസു കാരായ പ്രതികള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തുന്നത് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
2021 ഡിസംബര്‍ 18ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപത്തു വച്ച് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊല്ലപ്പെട്ടത്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബി ജെ പി ഒ ബി സി മോര്‍ച്ച നേതാവ് അഡ്വ. രണ്‍ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. രണ്ടാമത്തെ കേസില്‍ വിചാരണ പൂര്‍ത്തിയാവുകയും പി എഫ് ഐ-എസ് ഡി പി ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
Post Your Comments