Latest NewsNewsIndia

ആൻഡമാനിലെ റോസ്സ് ദ്വീപിന് സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകി അമിത് ഷാ

പോർട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബറിലെ റോസ്സ് ദ്വീപിന്റെ പേര് മാറ്റി സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യ സമര സേനാനിയായ നേതാജിയോട് ചരിത്രം നീതി പുലർത്തിയില്ലെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ കുറയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ചരിത്രം പരിശോധിച്ചാൽ നേതാജിയോട് അനീതി പുലർത്തിയതായി വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹത്തിന് വേണ്ട സ്ഥാനം നൽകിയിരുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഇത്തരത്തിൽ നിരവധി പ്രമുഖരുടെ പേരുകൾ ചരിത്രത്തിൽ നിന്നും തുടുച്ചു നീക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ അവർക്കെല്ലാം ഉചിതമായ സ്ഥാനം നൽകേണ്ട സമയം അടുത്തിരിക്കുന്നു. വിനായക് ദാമോദർ സവർക്കർക്ക് വീർ എന്ന പദവി നൽകിയത് സർക്കാരല്ലെന്നും, അദ്ദേഹത്തെ വിശ്വസിച്ച കോടിക്കണക്കിന് ജനങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

Read Also  :  നേരത്തേ ഋതുവിനു എന്നോട് മാത്രമായിരുന്നു പ്രണയം, ഇപ്പോൾ അവൾ എനിക്കെതിരെ കേസ് കൊടുത്തു: ജിയ ഇറാനി

ഇന്ന് സവർക്കറുടെ സ്ഥാനത്തെ നിരവധി പേർ ചോദ്യം ചെയ്യുന്നുണ്ട്. ജീവിതത്തിൽ രണ്ട് തവണ രാജ്യത്തിനായി ശിക്ഷ അനുഭവിച്ച വ്യക്തിയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നത് വേദനാജനകമാണ്. വീർ എന്ന പദവി അദ്ദേഹത്തിന്റെ പേരിന് മുന്നിൽ ചേർത്തത് സവർക്കറോടുള്ള ജനങ്ങളുടെ സ്‌നേഹവും ആദരവും കാരണമാണെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button